ജെറുസലേം: ഇസ്രായേലില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ച് ഇസ്രായേല്‍. മരുന്നുകള്‍ക്കും മാസ്കുകള്‍ക്കും കടുത്ത ക്ഷാമമാണ് ഇസ്രായേലില്‍ അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു അടിയന്തര സാഹചര്യത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചപ്പോള്‍ തന്നെ മരുന്നുകളും മാസ്കുകളും കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതോടെ ഇന്ത്യയിലെ മരുന്നു നിര്‍മ്മാതാക്കള്‍ രാജ്യത്തിന് പുറത്തേക്കുള്ള കച്ചവടം താല്‍ക്കാലകമായി നിര്‍ത്തിയിരുന്നു.
ഫെബ്രവരി 21 നാണ് കൊറോണ വൈറസ്ബാധ ആദ്യമായി ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാന് സന്ദര്‍ശത്തിന് ശേഷം തിരിച്ചെത്തിയ ഇസ്രയേലി പൗരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 193 പേര് രോഗബാധിതരായി പരിചരണത്തിലാണ്. മരണങ്ങള് ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: