ജെറുസലേം: കൊറോണയ്ക്കെതിരായ വാക്സിനുകള്‍ ഇസ്രായേല്‍ കണ്ടുപിടിച്ചതായി സൂചന. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ റിസെര്‍ച്ചിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍, ഇസ്രായേലിന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
കൊറോണ വൈറസ് ബാധിച്ച് രോഗ മുക്തി നേടിയവരില്‍ നിന്ന് ശേഖരിച്ച ആന്റി ബോഡികളില്നിന്നാണ് വാക്സിനുകള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ വേര്‍തിരിച്ചതെന്ന് ഇസ്രായേലിലെ ചില മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നു. വുഹാനില്‍ കണ്ടെത്തിയ വൈറസിന്റെ രാസഘടന ചൈന മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കും കൈമാറിയിരുന്നു. ഇത് പരിശോധിച്ചാണ് വാക്സിനുകള്‍ക്കായുള്ള ഗവേഷണം.
ഇസ്രായേല്‍ കൊറോണയ്ക്കെതിരായ വാക്സിനുകള്‍ കണ്ടെത്തിയാല്‍ പോലും ഇത് ആശുപത്രികളിലെത്താന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും.
ലബോറട്ടറിയിലുള്ള പരീക്ഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയായ ശേഷമേ ഇവ പൊതുജനങ്ങള്‍ക്ക് നല്‍കൂ. ഇതിന് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: