തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില. വാമനപുരം കോ ഓപ്പറേറ്റീവ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തെരെഞ്ഞെടുപ്പ് ഇന്ന്. വോട്ടിനെത്തേണ്ടത് ആറായിരത്തോളം പേര്.
സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ പരിപാടികള്‍ ഉപേക്ഷിച്ചിട്ടും തെരെഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സഹകരണ വകുപ്പോ സംസ്ഥാന സഹകരണ തെരെഞ്ഞെടുപ്പ് കമ്മീഷനോ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
അതുകൊണ്ട് തന്നെ കൊറോേണ പടരുമ്പോഴും വീടുകള്‍ കയറിയുള്ള പ്രചാരണം പൂര്‍ത്തിയാക്കി. ആറായിരത്തിലധികം വോട്ടര്‍മാരാണ് ബാങ്കിലുള്ളത്.തിരുവനന്തപുരത്ത് മൂന്നുപേരില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലാ കളക്ടര്‍ നല്‍കിയിട്ടുള്ളത്. ഒരുകാരണവശാലും ആള്ക്കാര് കൂട്ടം കൂടുന്നതും പൊതുപരിപാടകള് നടത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതെല്ലാം മറികടന്നാണ് തെരെഞ്ഞെടുപ്പ് നടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ട് പോകുന്നത്. നിലവില്‍ സിപിഎം നേതൃത്വത്തിലുള്ളവരുടെ അഡ്മിനസ്ട്രേറ്റീവ് ഭരണത്തിലാണ് സൊസൈറ്റി. ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ്സില്‍ നിന്നും സൊസൈറ്റി പിടിച്ചെടുത്ത് അഡ്മിനിസ്ട്രേറ്റീവ് ഭരണം കൊണ്ടുവന്നു. ഇവിടെയാണ് ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്. തിരുവന്തപുരം മാത്രമല്ല കൊറോണ സ്ഥിരീകരിച്ച, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലും വിവിധ സഹകരണ ബാങ്കുകളില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സംസ്ഥാന സഹകരണ തെരെഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. തെരെഞ്ഞെടുപ്പ് നീട്ടിവച്ചാല്‍ നീട്ടിവയ്ക്കുന്ന കാലത്തേക്ക് ഇപ്പോഴുള്ള ഭരണ സമിതിക്ക് അധികാര കാലാവധി നീട്ടിനല്കിയാല് മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: