ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് 18 ആയി ഉയര്‍ത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ക്ക് 18 ശതമാനവും മൊബൈല്‍ ഫോണിന് 12 ശതമാനവും നികുതി ഈടാക്കുമ്പോള്‍ കൂടുതല്‍ ഈടാക്കുന്ന തുക കേന്ദ്ര സര്‍ക്കാരിന് തിരിച്ചു നല്‍കേണ്ടി വരുന്നത് കണക്കിലെടുത്താണ് നികുതി ഏകീകരിക്കാന്‍ നടപടിയെടുത്തത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വരും. ചെരുപ്പ്, തുണി, വളം തുടങ്ങിയ ഉല്ത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നത് പിന്നീട് പരിഗണിക്കും.
തീപ്പെട്ടിക്കൊള്ളിയുടെ ജിഎസ്ടി 12 ശതമാനമാക്കി. കൈകൊണ്ട് നിര്‍മിക്കുന്ന തീപ്പെട്ടിക്കൊള്ളിക്ക് അഞ്ച് ശതമാനവും യന്ത്ര സഹായത്താല്‍ നിര്‍മിക്കുന്നതിന് 18 ശതമാനവുമായിരുന്നു നികുതി. അഞ്ചു കോടി രൂപയില്‍ താഴെ വരുമാനമുള്ള സംരംഭങ്ങള്‍ക്ക് വാര്‍ഷിക റിട്ടേണ്‍സ് സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി. രണ്ടു കോടിയില്‍ താഴെ വരുമാനമുള്ളവരില്‍ നിന്ന് റിട്ടേണ്‍സ് വൈകുന്നതിനുള്ള പിഴ ഈടാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: