കൊച്ചി: കൊറോണ പടര്‍ന്നതിനെ തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യസംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്നലെ രാവിലെ 7.30ന് ദുബായ് എമിറേറ്റ്സ് വിമാനത്തിലാണ് 21 പേര് നെടുമ്പാശേരിയിലെത്തിയത്. കേരളത്തിലേക്ക് മടങ്ങാന്‍ പുറപ്പെട്ട ഇവര്‍ ഇറ്റലിയിലെ റോം വിമാനത്താവളത്തില്‍ ഒരാഴ്ചയായി കുടങ്ങിക്കിടക്കുകയായിരുന്നു. ജര്‍മ്മനിയില്‍ നിന്നുള്ള 15 പേരെയും ഇന്നലെ ഇതേ വിമാനത്തില്‍ നാട്ടിലെത്തിച്ചു.
ഇവരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ വേണ്ടവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കയയ്ക്കും. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് വരണമെങ്കില്‍ രോഗമില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വന്നിറങ്ങുന്ന വിമാനത്താവളങ്ങളില്‍ ഹാജരാക്കണമെന്ന നിര്‍ദേശമാണ് ഇവര്‍ കുടുങ്ങാന്‍ കാരണമായത്. രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഇറ്റലിയില്‍ നിന്ന് കിട്ടില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ സംഘം അവിടെയെത്തി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. അതിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: