മാര്‍ച്ച് 15 മുതല്‍ 21 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഗൃഹകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. അധികമായ യാത്രയ്ക്കും ധനപരായ അലട്ടലുകള്‍ക്കും സാധ്യത കാണുന്നു. സന്താനങ്ങളുടെ ഉദ്യോഗ സംബന്ധമായ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാവും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ജലപരമായ വസ്തുക്കളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് ഉന്നതി ലഭ്യമാവും. സ്ഥിരമായ വാസസ്ഥാനം കണ്ടെത്തും. മേലധികാരികളുടെ നീരസത്തിന് പാത്രമാവാതെ ശ്രദ്ധിക്കണം. ജീവിത ചെലവുകള്‍ ഗണ്യമായ തോതില്‍ വര്ധിക്കുവാന് സാധ്യത.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സ്നേഹബന്ധങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. വ്യാപാര സ്ഥാപനങ്ങളില്‍ മോഷ്ടാക്കളുടെ ശല്യത്തിന് സാധ്യതയുണ്ട്. മംഗളകര്മങ്ങള്ക്കോ ആഘോഷങ്ങള്‍ക്കോ നേതൃസ്ഥാനം വഹിക്കുന്നതിനുള്ള അവസരം സിദ്ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ഭൂമിയും വീടോടുകൂടിയ ഭൂമിയും വാങ്ങുവാന്‍ അവസരം സിദ്ധിക്കുന്നതാണ്. നിയമക്കുരുക്കില്‍ പെട്ട് കിടക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുവാന്‍ അവസരം സിദ്ധിക്കുന്നതാണ്. ആരോഗ്യനില കൂടുതല്‍ മെച്ചമാവുന്നതാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ഈശ്വരാനുഗ്രഹത്താല്‍ പല ഗുണാനുഭവങ്ങളും സിദ്ധിക്കുന്നതാണ്. അനര്‍ഹമായ ധനത്തിനോട് ആസക്തി വര്‍ധിക്കുന്നതാണ്. നൂതന സംരംഭത്തിന് തുടക്കം കുറിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായങ്ങള്‍ ലഭ്യമാവും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ഭരണപരമായ കാര്യങ്ങളില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അധിക ചുമതലകള്‍ വന്നുചേരുന്നതാണ്. ഉറക്ക കുറവിനും മാനസിക സംഘര്‍ഷങ്ങള്‍ക്കും സാധ്യതയുണ്ട്. ഗൃഹത്തില്‍ മരാമത്ത് പണികള്‍ക്കായി ധനവിനിയോഗമുണ്ടാകും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
വിവാഹാലോചനകള്‍ ഫലപ്രാപ്തിയിലെത്തും. സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാവും. മത്സര പരീക്ഷകളില്‍ വിജയം സിദ്ധിക്കും. സുഹൃത്ത് ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിക്കും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
തൊഴില്‍ രംഗത്ത് സ്ഥാന ചലനത്തിന് സാദ്ധ്യതയുണ്ട്. വാത സംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യതയുണ്ട്. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനും അവസരമുണ്ട്. പൊതു പ്രവര്‍ത്തന മേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് വഞ്ചനാപരമായ പ്രവൃത്തികള്‍ അഭിമുഖീകരിക്കേണ്ടതായുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും. സഞ്ചാരക്ലേശം വര്‍ധിക്കുന്നതാണ്. ഭൂമി സംബന്ധമായ ബാധ്യതകളില്‍നിന്നും മോചനം സിദ്ധിക്കും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
അപ്രതീക്ഷിതമായ അംഗീകാരങ്ങളും സുഹൃത്ത് ബന്ധങ്ങളും വന്നുചേരുന്നതാണ്. അനുകൂലമായ വാക്കുകളും പ്രതീക്ഷകളും വേണ്ട സമയത്ത് പ്രയോജനപ്പെടാതെ വരും. വാസസ്ഥാനത്തിന് പരിവര്‍ത്തനവും തീരുമാനിച്ചുറപ്പിച്ച പല കാര്യങ്ങളില്‍ നിന്നു വ്യതിചലനത്തിനും സാധ്യതയുണ്ട്.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
ആത്മബന്ധങ്ങള്‍ ദൃഢമാവും. തര്‍ക്കപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. കര്‍മ മേഖല വിപൂലീകരിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ലഭ്യമാവും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
വരവു ചെലവുകള്‍ക്ക് തുല്യതയുണ്ടാകും. വാഗ്ദാനങ്ങള്‍ പലതും നിര്‍വഹിക്കുവാന്‍ സാധിച്ചുവെന്ന് വരികില്ല. അഭീഷ്ട സാധ്യതകള്‍ക്കായി ധനം വിനിയോഗം ചെയ്യും. സാമൂഹിക സേവന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: