കുപ്പിവള, ഓര്‍മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാളേക്കായ്.’ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിരുവനന്തപുരം വേളാവൂര്‍ ക്ഷേത്രത്തില്‍ നടന്നു. സ്വിച്ചോണ്‍ പ്രശസ്ത അഭിനേത്രി ശ്രീലത നമ്പൂതിരിയാണ് നിര്‍വഹിച്ചത്. സന്തോഷ് കീഴാറ്റൂരാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദിനനാഥന്‍ എന്ന അവിവാഹിതനായ നാല്‍പതുകാരന്‍ ബാങ്കുദ്യോഗസ്ഥന്റെയും, അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്‌സിഡന്റിലൂടെ തികച്ചും ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിന്‍ എന്ന അധ്യാപികയുടെയും വൈകാരിക ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്.
ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന ഒരു കാലഘട്ടത്തില്‍, വൈകാരികമായ അവഗണനകള്‍ക്കും തിരസ്‌കരണങ്ങള്‍ക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥ പറയുന്ന ചിത്രം കൂടിയാണ് നാളേക്കായ്.
കേന്ദ്ര കഥാപാത്രമായ ദിനനാഥിനെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുമ്പോള്‍, റോസ്‌ലിനെ പുതുമുഖം ബെന്ന ജോണും ലോറന്‍സ് ഡിക്കോസ്റ്റയെ സജീവ് വ്യാസയും അവതരിപ്പിക്കുന്നു. നിര്‍മ്മാണം-സൂരജ് ശ്രുതി സിനിമാസ്, എക്‌സി: പ്രൊഡ്യൂസര്‍ – ആഷാഡം ഷാഹുല്‍, വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം – വി.കെ. അജിതന്‍ കുമാര്‍, ഛായാഗ്രഹണം – പുഷ്പന്‍ ദിവാകരന്‍, എഡിറ്റിങ് – കെ. ശ്രീനിവാസ്, ഗാനരചന – ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം – രാജീവ് ശിവ, ആലാപനം – സരിത രാജീവ്, കല – രാധാകൃഷ്ണന്‍.സന്തോഷ് കീഴാറ്റൂര്‍, സിദ്ധാര്‍ത്ഥ് ശിവ, കൃഷ്ണ പ്രസാദ്, സജീവ് വ്യാസ, ഷിബുലബാന്‍, നൗഷാദ് ഷാഹുല്‍, ആര്‍.ജെ. സുരേഷ്, ജയ്‌സപ്പന്‍ മത്തായി, കെ.പി. സുരേഷ്‌കുമാര്‍, പ്രണവ്, ശ്രീലത നമ്പൂതിരി, ബെന്ന ജോണ്‍, നന്ദന, ആമി, ആശ നായര്‍, മണക്കാട് ലീല എന്നിവരഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: