തലശ്ശേരി: കടവത്തൂര്‍ മുണ്ടത്തോട് കൊല്ലംമുക്കിലെ എസ്ഡിപിഐ കേന്ദ്രത്തില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. സ്ഥലത്തിന് അതിരുകെട്ടാന്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് സംശയകരമായ നിലയില്‍ പൈപ്പ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡ് പൈപ്പ് ബോംബ് കണ്ടെടുക്കുകയുമായിരുന്നു.
തോട്ടുമ്മല്‍ മൂസമാഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് അത്യുഗ്ര സ്ഫോടകശേഷിയുള്ള ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയ സ്ഥലം എസ്ഡിപിഐക്കാരുടെ കേന്ദ്രമാണ്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ എസ്ഐ ടി വി ശശിധരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ബോംബ് പുറത്തെടുത്ത്. ഫ്യൂസ് വയര്‍ സംവിധാനത്തോട് കൂടിയുള്ളതാണ് ബോംബ്. കൊളവല്ലൂര്‍ എസ്ഐ പ്രഷീദ്, വിജേഷ്, റിജു, ഷിനു, ബോംബ്സ്ക്വാഡിലെ ശിവദാസന്‍, പ്രസീന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: