തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ എല്ലാ സര്‍വകലാശാലകളും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും മാറ്റിവെക്കണമെന്ന് എബിവിപി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഗവര്‍ണറും യൂണിവേഴ്സിറ്റികളുടെ ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്കി. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും, വിവിധ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍മാര്‍ക്കും എബിവിപി നിവേദനം നല്‍കിയിരുന്നു.
സംസ്ഥാനത്ത് കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വലിയ രീതിയിലുള്ള ആശങ്കയിലാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതീവ ജാഗ്രത പോലും പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ വിവിധ വിവിധ സര്‍വ്വകലാശാലകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു.
പലയിടങ്ങളിലും ഹര്‍ത്താല്‍ രൂപത്തിലുള്ള അന്തരീക്ഷം നിലനില്ക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് പരീക്ഷകള്‍ക്ക് എത്തുക എന്നത് ക്ലേശം നിറഞ്ഞ കാര്യമാണെന്നും അതിനാല്‍ ഉചിതമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: