തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതി വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ വെല്ലുവിളിച്ച് പിണറായി സര്‍ക്കാര്‍. കൊറോണ ഭീതിയില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഷോപ്പിങ്ങ് മാളുകളും ജിമ്മും അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് തന്നെയാണ് വ്യക്തമാക്കിയത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നുപേര്‍ക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്ദേശിച്ചിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: