മുംബൈ: ബിസിസിഐ കമന്റേറ്റര്‍ പട്ടികയില്‍ നിന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കറെ പുറത്താക്കിയെന്നു റിപ്പോര്‍ട്ട്. മുംബൈ മിറര്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഴമൂലം ഉപേക്ഷിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിനായി മഞ്ജരേക്കര്‍ ധര്‍മ്മശാലയില്‍ എത്തിയിരുന്നില്ല. ബിസിസിഐ കമന്റേറ്റര്‍മാരായ സുനില്‍ ഗാവസ്ക്കറും എല്‍ ശിവരാമകൃഷ്ണനും മുരളി കാര്‍ത്തിക്കും സ്ഥലത്തുണ്ടായിരുന്നു എന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ജരേക്കര്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവച്ചിട്ടുണ്ട്. ഐപിഎല്ലിലെ സ്ഥിരം കമന്റേറ്റര്‍മാര്‍ ഒരാളായിരുന്നു മഞ്ജരേക്കര്‍.
കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര ടെസ്റ്റില്‍ പിങ്ക് പന്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഭോഗ്ലെയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കറുടെ അതിരുവിട്ട പ്രയോഗങ്ങള്‍. പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം എന്നായിരുന്നു ഭോഗ്ലെയുടെ നിലപാട്. എന്നാല്‍ ‘മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കതിന്റെ ആവശ്യമില്ല എന്ന മഞ്ജരേക്കറുടെ മറുപടി വിവാദയായിരുന്നു.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ പ്രയോഗവും വിവാദമായി. രവീന്ദ്ര ജഡേജയെ ‘തട്ടിക്കൂട്ട് കളിക്കാരന്’ എന്നാണ് മഞ്ജരേക്കര്‍ വിളിച്ചത്. എന്നാല്‍, സംഭവം വിവാദമായതോടെ ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററെന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍ തിരുത്തി. ഈ വിഷയങ്ങളില്‍ ബിസിസിഐ അസംതൃപ്തരാണെന്നും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: