തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അധികാര ദുര്‍വിനിയോഗം തടയുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്. വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ കമ്മീഷനാണ് സംസ്ഥാന പോലീസിനെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
പോലീസ് ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് തടയുന്നതിനായി പോലീസിനുള്ളില്‍ തന്നെ പ്രത്യേക സംവിധാനം കൊണ്ടുവരേണ്ടതാണ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ അധികാര ദുര്‍വിനിയോഗങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രഥമ വിവര റിപ്പോര്‍ട്ടിലും അലംഭാവം പ്രകടമാണ്. അധികാര ദുര്‍വിനിയോഗം അതാത് വകുപ്പുകള്‍ കണ്ടെത്തി ഉടന്‍ പരിഹരിക്കണമെന്നും ഭരണപരിഷ്കാര കമ്മിഷന് അറിയിച്ചു.
പോലീസുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളില്‍ പരിശോധന നടത്തിയാണ് ഭരണപരിഷ്ക്കരണ കമ്മീഷന് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന പോലീസിനെതിരെ വ്യാപകമായി അഴിതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലാണ് ഭരണപരിഷ്കാര കമ്മിഷന് റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ ആയിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ക്കായി 14 ഓളം നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്റെ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പരാതികള്‍ വേണ്ടവിധം രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. ട്രാഫിക് പരിശോധനയിലെ പുതുക്കിയ മാനദണ്ഡം പലയിടത്തും നടപ്പാക്കുന്നില്ല എന്നും വാഹനയാത്രക്കാരെ പീഡിപ്പിക്കുന്നത് തുടരുന്നതായും കമ്മീഷന് കണ്ടെത്തി.
അതേസമയം സംസ്ഥാനത്തെ ചില സ്റ്റേഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും കമ്മിഷന് അറിയിച്ചു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രധാനപ്രശ്നമായി കമ്മിഷന് വിലയിരുത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് കൃത്യമയസത്ത് ലഭിക്കാത്തതും ചില റിപ്പോര്‍ട്ടുകളില്‍ സൂക്ഷ്മമായി വിവരങ്ങള്‍ നല്‍കാത്തതും അന്വേഷണങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് ഭരണപരിഷ്കാര കമ്മിഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: