ന്യൂദല്‍ഹി: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ കൊറോണ വൈറസ് ബാധ പരിശോധിക്കുന്നതിനുള്ള സ്വാബ് ടെസ്റ്റുകള്‍ നടത്തുന്നതിന് വേണ്ടി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെ അനുമതി ഉടനുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷ്വര്ധന്. ഇന്ത്യയില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലായിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസവും ഒരാളില്‍ ഈ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നതും കേരളത്തിലാണ്. നിലവില്‍ ഈ ടെസ്റ്റ് ചെയ്യാന്‍ സംസ്ഥാനത്ത് അനുമതിയുള്ളത് ആലപ്പുഴയില്‍ മാത്രമാണ്. ഡിഎംഒ വഴി ആലപ്പുഴയില്‍ എത്തിച്ചാണ് ഈ ടെസ്റ്റുകള്‍ നടത്തുന്നത്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജില്ലയില്‍ ലാബിനുള്ള അനുമതി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: