ദോഹ; കോവിഡ്-19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബു ഹമൂറിലെ റിലീജിയസ് കോംപ്ലക്സിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനയും മറ്റ് പ്രാര്‍ഥനാ പരിപാടികളും താല്‍ക്കാലികമായി റദ്ദാക്കി റിലീജിയസ് കോംപ്ലക്സിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കി. പള്ളികളില്‍ കൂടുതല്‍ ജനങ്ങള്‍ എത്തുമെന്നതിനാലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രാര്‍ഥനകളും സേവനങ്ങളും റദ്ദാക്കിയത്. പള്ളിയിലേക്കുള്ള പ്രവേശനം പുരോഹിതര്‍, പാസ്റ്റര്‍മാര്‍, ഓഫിസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
എല്ലാ മുസ്ലിം പള്ളികളുടെ പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തി. ഓരോ തവണയും പ്രാര്‍ഥന കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ പള്ളി അടയ്ക്കണമെന്ന് ഔഖാഫ് മന്ത്രാലയത്തിന്റെ നിര്‍ദേശം. രോഗപ്രതിരോധ നടപടികളുടെ ഭാഗമായാണ് കര്‍ശന നിയന്ത്രണം. ബാങ്ക് വിളി കഴിഞ്ഞാല്‍ 5 മിനിറ്റിനുള്ളില്‍ പ്രാര്‍ഥന ആരംഭിക്കണം. ഈ സമയം ജനാലകള്‍ തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണം.
പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുള്ളവര്‍ പള്ളികളിലെ പ്രാര്‍ഥന ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. പള്ളിയും പരിസരങ്ങളും ശുചിയായി സൂക്ഷിക്കണം. വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന കപ്പുകള്‍, കൈകള്‍ വൃത്തിയാക്കാനുള്ള സോപ്പിന്റെ കഷണങ്ങള്‍, മാലിന്യ പെട്ടി തുടങ്ങി പള്ളിക്കുള്ളില്‍ വച്ചിരിക്കുന്ന രോഗം പടരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും മാറ്റാനും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: