മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. ഈ മാസം 15ന് ലക്നൗവിലും 18ന് കൊല്‍ക്കത്തയിലും നടക്കേണ്ട ഏകദിനങ്ങളാണ് ഉപേക്ഷിച്ചത്. നേരത്തെ ഈ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 29ന് നടത്തേണ്ടിയിരുന്ന ഐ.പി.എല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിയതിന് പിന്നാലെയാണ് ബി.സി.സി.ഐ ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പര ഒഴിവാക്കിയത്.
പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കൊറോണ വൈറസ് ഭീതി മൂലം റദ്ദാക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയല്ല ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പര. നേരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്താഴ്ച്ച ആരംഭിക്കേണ്ടിയിരുന്ന രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര റദ്ദാക്കിയാണ് താരങ്ങള്‍ തിരികെ ഇംഗ്ലണ്ടിലേക്ക് പോയത്. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇംഗ്ലണ്ട് ടീം ലങ്കയില്‍ പരിശീലന മത്സരം കളിച്ചിരുന്നു. അതേസമയം ന്യൂസീലന്‍ഡിന്റെ ഓസ്ട്രേലിയന്‍ പര്യടനം ഇതുവരെ റദ്ദാക്കിയിട്ടില്ല. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ 71 റണ്‍സിന് വിജയിച്ചു. സിഡ്നിയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: