ന്യൂദല്‍ഹി : കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ആറ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുളള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഈ ആറ് രാജ്യങ്ങളിലേക്ക് ഏപ്രില്‍ 30 വരെ സര്‍വ്വീസ് ഉണ്ടാകില്ല. മുന്‍കരുതലുകളുടെ ഭാഗമായാണ് ഈ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതിനിടെ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഇന്ത്യയില്‍ എത്തിച്ചത് ഇവെര നിരീക്ഷിക്കുന്നതിനായി രാജസ്ഥാന് ജയ്സാല്‍മീറിലുള്ള സൈനികാശുപത്രിയിലേക്ക് മാറ്റും.
രാജ്യത്ത് ഇതുവര എഴുപത്തിയാറ് പേര്‍ക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. കേരളം, കര്‍ണ്ണാടക കൂടാതെ ആഗ്രയിലും ഗാസിയാബാദിലേയും ആളുകള്‍ക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശികള്‍ക്ക് യാത്ര വിസ അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15വരെയാണ് നിയന്ത്രണം കൊണ്ടുവന്നത്. കൂടാതെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: