ന്യൂദല്‍ഹി : കോവിഡ് 19 ലോകത്ത് പടര്‍ന്ന് പിടിക്കുകയാണ്. ഇതിനെതിരെ ലോകരാഷ്ട്രങ്ങളുടെ പ്രവര്‍ത്തനം ആവശ്യമാണെന്നും പ്രധാനമന്ത്രി സാര്‍ക് രാജ്യങ്ങള്‍ക്ക് ആഹ്വാനം നല്കി. രാജ്യത്തെ ജനങ്ങള്‍ ആരോഗ്യത്തോടെയാണ് കഴിയുന്നതെന്ന് നമ്മള് ഉറപ്പ് വരുത്തണം.
കൊറോണ വൈറസിനെ ചെറുക്കുന്നതിനായി ഇന്ന് രാജ്യത്തെ സര്‍ക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള വലിയ സമൂഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ രോഗം ഭൂമിയില്‍ നിന്നും തുടച്ചുനീക്കുന്നതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തിലാണ് മോദി ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
ലോകരാഷ്ട്രങ്ങള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച് പ്രതിരോധ നടപടികള്‍ തീരുമാനിക്കാവുന്നതാണെന്നും മോദി സാര്‍ക് രാഷ്ട്രങ്ങളെ അറിയിച്ചു.
അതിനിടെ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മുമ്പാകെ നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിര്‍ദ്ദേശം പരിഗണിക്കുമെന്ന് സാര്‍ക് രാജ്യങ്ങളില്‍ ഒന്നായ പാക്കിസ്ഥാന് സര്‍ക്കാര്‍ അറിയിച്ചു. പാക് ദേശീയ സുരക്ഷ കൗണ്‍സില്‍ മോദിയുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ ഒത്തുചേരുന്ന ചടങ്ങുകള്‍ പരമാവധി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. രോഗബാധ വ്യാപിക്കുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാനും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് തിങ്കളാഴ്ച സഭയില്‍ ഹാജരാകാന്‍ ബിജെപി എംപിമാര്ക്കി വിപ്പ് നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: