തിരുവനന്തപുരം: പ്രമുഖ ആഗോള ഐടി സര്‍വീസസ് കണ്‍സള്‍ട്ടിംഗ് ബിസിനസ് സൊല്യൂഷന്‍സ് സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) യൂണിറ്റായ ടിസിഎസ് ഇയോണ്‍ കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമുമായി (അസാപ്) ചേര്‍ന്ന് വ്യവസായരംഗത്ത് ഭാവിയെക്കരുതിയുള്ള പ്രാവീണ്യം നേടുന്നതിന് യുവാക്കളെ ശാക്തീകരിക്കുന്നതിന് പിന്തുണ നല്‍കും.
ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ യുവാക്കള്‍ക്കിടയിലെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് അസാപിലൂടെ കേരള സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ആശയങ്ങള്‍ പിന്തുണ നല്‍കുന്നതിനായി അസാപുമായി ചേര്‍ന്ന് ടിസിഎസ് ഇയോണ്‍ സംസ്ഥാനത്തെ 14 ജില്ലകളിലെ 66 എന്‍ജിനീയറിംഗ്, 45 പോളിടെക്നിക് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകളിലൂടെ വൈവിധ്യമാര്‍ന്ന പഠനസൗകര്യങ്ങള്‍ ലഭ്യമാക്കും.
വിദ്യാര്‍ത്ഥികളുടെ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകള് സവിശേഷമായ ഫിജിറ്റല്‍ രീതിയാണ് സ്വീകരിക്കുന്നത്. പഠനം യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ വ്യവസായരംഗവുമായി ചേര്‍ന്നായിരിക്കും പരിശീലനം. കൗണ്‍സലിംഗ്, ലേണിംഗ് കണ്ടന്റ്, സര്ട്ടിഫിക്കേഷന്, ലിങ്കേജ് എന്നിങ്ങനെ കോര്‍പ്പറേറ്റ് രംഗത്ത് തൊഴില്‍ ലഭിക്കുന്നതിന് അവസരം നല്കുന്ന രീതിയിലുള്ള പഠന രീതികളാണ് ടിസിഎസ് ഇയോണ്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അക്കാദമിക് കരിക്കുലവുമായി ചേര്‍ന്നുപോകുന്ന പരിശീലനത്തിനുള്ള ഉള്ളടക്കം വ്യവസായ, അക്കാദമിക് രംഗത്തെ വിദഗ്ധരുമായി ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുള്ളതാണ്. ആധുനിക ക്ലൗഡ് പ്ലാറ്റ്ഫോമുകള് ഉപയോഗപ്പെടുത്തി വിവിധ മാതൃകയിലുള്ള ഉള്ളടക്കത്തിലൂടെയും വ്യവസായരംഗത്തെയും സാമൂഹികരംഗത്തെയും വിദഗ്ധരുടെ ക്ലാസുകളിലൂടെയും വിലയിരുത്തലുകളിലൂടെയും വ്യവസായരംഗത്തെ പ്രൊജക്ടുകളിലൂടെയും ക്ലാസ്റൂം പെഡഗോഗിക്ക് അനുസൃതമായി പ്രാവീണ്യം സ്വന്തമാക്കുന്നതിന് സാധിക്കും.
വിദ്യാഭ്യാസരംഗത്തിന് അനുസൃതമായ രീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനാണ് ടിസിഎസ് ഇയോണ്‍ പരിശ്രമിക്കുന്നതെന്ന് ടിസിഎസ് ഇയോണ്‍ ഗ്ലോബല്‍ മേധാവി വെങ്കുസ്വാമി രാമസ്വാമി പറഞ്ഞു. ഈ സവിശേഷമായ പദ്ധതിയിലൂടെ ലേണിംഗ് രംഗത്ത് മികച്ച ഗുണഫലങ്ങള്‍ നേടുന്നതിന് സഹായകരമാകും. കേരളം ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. അസാപുമായുള്ള പങ്കാളിത്തത്തിലൂടെ ഭാവിയെക്കരുതിയുള്ള പ്രാവീണ്യം നേടുന്നതിനുള്ള പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനും ഭാവിയിലേയ്ക്കായുള്ള ആഗോള തൊഴില്സമ്പത്തിനെ ശക്തിപ്പെടുത്തുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ കരിക്കുലത്തിനൊപ്പം ഗുണമേന്മയുള്ള നൈപുണ്യ പരിശീലനവും നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വീണ എന്‍. മാധവന് ഐഎഎസ് പറഞ്ഞു. സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള തൊഴില്‍സാധ്യതകള്‍ യുവ പ്രഫഷണലുകളുടെയും വ്യവസായരംഗത്തിന്റെയും ആവശ്യങ്ങളെ മാറ്റിമറിക്കുകയാണ്. ടിസിഎസ് ഇയോണുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ വിദ്യാര്‍ത്ഥികളെ ഭാവിയിലെ ജോലികള്‍ക്കായി തയാറാക്കുന്നതിനും ശരിയായ ജോലിയിലേക്ക് എത്താനുള്ള അവസരം ലഭ്യമാക്കുന്നതിനും സഹായിക്കും. വിദ്യാര്‍ത്ഥികളുടെ പഠനയാത്രയില് കൂടുതല്‍ മൂല്യങ്ങള്‍ ചേര്‍ക്കുന്നതിനും പ്രഫഷണല്‍ വളര്‍ച്ച നേടുന്നതിനും ഇത്തരം പരിപാടികള്‍ സഹായിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഡോ. വീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: