ബെംഗളൂരു: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ച് ഗൂഗിള്‍. ബെംഗളൂരു ഓഫീസ് ജീവനക്കാരനാണ് കൊവിഡ് ബാധയുള്ളതായി കമ്പനി അറിയിപ്പ് നല്‍കിയത്. രോഗ ബാധിതനായ വ്യക്തിയോട് ഇടപഴകിയ എല്ലാവരോടും പരിശോധനക്ക് വിധേയരാകാന്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
‘ബെംഗലൂരു ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഇയാള്‍ ഓഫീസില്‍ ഉണ്ടായിരുന്നതിനാല്‍ ഇയാളുമായി അടുത്ത് ഇടപഴകിയവര്‍ സ്വയം പരിശോധനകള്‍ക്ക് വിധേയരാകണം.” ഗൂഗിള്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി.
കൊവിഡ് പടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഗൂഗിള്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബെംഗളൂരുവിലെ ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചത്. ബെംഗലൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ കൊവിഡ് കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: