പത്തനംതിട്ട: നിരീക്ഷണത്തിലുണ്ടായിരുന്ന പത്ത് പേർക്കും കൊറോണയില്ലെന്ന് പരിശോധന ഫലം. ഇവരിൽ ആറു വയസുള്ള കുട്ടിയും രണ്ടു വയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. കൂടാതെ ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയ ആളിടെ ഫലവും നെഗറ്റീവാണ്. ഇനി 23 പേരുടെ സാമ്പിൾ റിസൽട്ട് കൂടി ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.
ഇന്ന് പന്ത്രണ്ട് ഫലങ്ങൾ കൂടി പ്രതീക്ഷിക്കുന്നുണ്ട്. ഇറ്റലിയിൽ നിന്നുമെത്തിയ റാന്നി സ്വദേശി സഞ്ചരിച്ചിരുന്ന വിമാനത്തിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കളക്ടർ അറിയിച്ചു. അതേസമയം ശബരിമലയിലേക്ക് ആരെങ്കിലും എത്തിയാൽ വൈദ്യ പരിശോധന നടത്തും.
അതിനിടെ പത്തനംതിട്ടയിൽ മൂന്നു പേരെ കൂടി പുതുതായി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവസാമ്പിളുകൾ ഇന്ന് പരിശോധനയ്‌ക്ക് അയയ്‌ക്കും. ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ കോളേജിലെ ഓരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: