ന്യൂദല്‍ഹി: വാര്‍ത്താ സമ്മേളനത്തിനിടെ സ്വയം പ്രതിപക്ഷ നേതാവെന്ന് വിശേഷിപ്പിച്ച് പുലിവാല് പിടിച്ച് രാഹുല്‍ ഗാന്ധി. വയനാട് എംപി എന്നതൊഴിച്ച് നിലവില്‍ രാഹുല്‍ ഒരു പദവിയും വഹിക്കുന്നില്ല. അങ്ങിനെ ഇരിക്കേയാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സ്വയം അബന്ധം വിളിച്ചു പറഞ്ഞത്.
കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ചോദ്യത്തിന് ഉത്തരം നല്കാന് മാത്രം താനൊരു വിദഗ്ധനല്ല. എന്നാല്‍ ഇതിന് ഉത്തരം നല്കാന് കഴിയുന്ന വിദഗ്ധരുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവാണ് താനെന്നും, ഇത്തരമൊരു ഗുരുതര പ്രശ്നത്തിലേക്ക് രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണെന്നുമാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് രാഹുലിനെതിരെ ട്രോളുമായി രംഗത്ത് എത്തിയിട്ടുള്ളത്.
ലോക്സഭ കക്ഷി നേതാവായ അധീര്‍ രഞ്ന് ചൗധരി ആരാണെന്ന് ചില സാമൂഹ്യ മാധ്യമങ്ങള്‍ രാഹുലിനോട് ചോദിക്കുന്നത്. ഇത് രാജ്യസഭയിലാണെങ്കില്‍ ഗുലാം നബി ആസാദുമുണ്ട്. സോണിയയാണ് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ പദവി വഹിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള എംപി എന്ന ചുമതലയല്ലാതെ മറ്റൊരു പദവിയും ഇപ്പോള്‍ രാഹുല്‍ വഹിക്കുന്നില്ല. പിന്നെ എങ്ങിനെയാണ് പ്രതിപക്ഷ നേതാവാകുന്നത് എന്നാണ് സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നത്. അതോ ഗുലാം നബി ആസാദിനേയും അധീര്‍ രഞ്ന് ചൗധരിയെ മറന്നതാണോയെന്നും പരിഹസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: