മാവേലിക്കര: കൊറോണ ഭീതിയുടെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കുടിയേറ്റക്കാരും. ഇവരെ തിരിച്ചെത്തിക്കാന്‍ ചിലസാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്.
മറ്റ് രാജ്യങ്ങളിലെ പൗരത്വം എടുക്കുന്നവര്‍ സാധാരണ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് വരുന്നത്. എന്നാല്‍, രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഈ സംവിധാനം നിര്‍ത്തിവച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇത്തരം ആളുകള്‍ കൂടുതല്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ അതത് എംബസികളില്‍ തന്നെ ഉണ്ടാകണമെന്നില്ല.
യാത്രാരേഖകള്‍ അടക്കം പലരേഖകളും പുതുക്കിയിട്ടില്ല. എന്നാല്‍ അവിടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച പട്ടികയുണ്ടാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതിന് ശേഷം നാട്ടില്‍ തിരികെയെത്തിക്കാന്‍ പുതിയ വിസാ അടക്കം സജ്ജമാക്കണം. പൗരത്വം സംബന്ധിച്ച പ്രശ്നമില്ലാത്ത മുഴുവന്‍ ആളുകളെയും ഈ ആഴ്ച തന്നെ തിരികെ എത്തിക്കാമെന്നാണ് വിദേശ കാര്യമന്ത്രാലയം കണക്ക് കൂട്ടുന്നത്.
ഇറ്റലിക്ക് പുറമെ ജര്‍മ്മനി, യുകെ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവര്‍ കൂടുതലായും ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: