തിരുവനന്തപുരം: കൊറോണ തടയാന്‍ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ക്കും മൂല്യനിര്‍ണയത്തിനും മാറ്റമില്ല. മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കും. അഫിലിയേറ്റഡ് കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും മാര്‍ച്ച് 31 വരെ അവധി. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ക്ലാസുകളും എട്ടാം സെമസ്റ്റര്‍ ഒഴികെയുള്ള ഇന്റേണല്‍ പരീക്ഷകളും മാറ്റിവച്ചു. അധ്യാപക, അനധ്യാപക ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ല.
കാലിക്കറ്റ് സര്‍വകലാശാലയിലെ കോളേജുകള്‍ക്കും സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്കും മാര്‍ച്ച് 31 വരെ ക്ലാസുകള്‍ ഉണ്ടാകില്ല. എന്നാല്‍, പരീക്ഷകള്‍ നടക്കും. കേരള സര്‍വകലാശാലയുടെ പഠന വകുപ്പുകളുടെ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 31 വരെ അവധി. സര്‍വകലാശാലയുടെ സിബിസിഎസ്എസ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കേരള കേന്ദ്രസര്‍വകലാശാലയില്‍ മാര്‍ച്ച് 22 വരെ ക്ലാസുകള്‍ ഉണ്ടാകില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല. സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലനകേന്ദ്രങ്ങള്‍, കോളേജുകള്‍, കിക്മ, കിക്മ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ അവധി. പരീക്ഷകളും വൈവയും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: