ഇടുക്കി: സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അറിയിപ്പ് മറികടന്ന് ധ്യാനം നടത്തിയ കുമളി അണക്കരയിലെ മരിയന്‍ ധ്യാന കേന്ദ്രം പൂട്ടിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇവിടെ തുടങ്ങിയ ധ്യാനത്തില്‍ ഏതാണ്ട് 600ല്‍ അധികം പേര് പങ്കെടുത്തിരുന്നു.
അറിയിപ്പ് വന്നിട്ടും ധ്യാനം തുടര്‍ന്നതോടെ നാട്ടുകാര്‍ പരാതിയുമായി എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇടുക്കി ഡിഎംഒ ഡോ. എന്‍. പ്രിയ ഇടപെട്ട് ധ്യാനം നിര്‍ത്തി വെയ്പ്പിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പ് വരുന്നത് വരെ മറ്റ് ധ്യാനങ്ങള്‍ നടത്തരുതെന്നും കേന്ദ്രം അടച്ചിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ഈ ധ്യാനകേന്ദ്രത്തിനെതിരെ കൊറോണയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതില്‍ പരാതി നല്‍കിയപ്പോഴാണ് വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും നടപടി എടുക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: