ന്യൂദല്‍ഹി: കൊറോണക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ എല്ലാവരും മുന്‍കരുതലുകള്‍ എടുക്കണം. അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ എല്ലാവരും ഒഴിവാക്കണം. വരും ദിവസങ്ങളില്‍ ഒരു കേന്ദ്രമന്ത്രിയും വിദേശരാജ്യങ്ങളിലേക്ക് പോകില്ല. കരുതലോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് രോഗബാധ പടരുന്നത് തടയാം. വലിയ കൂട്ടായ്മകള്‍ വേണ്ടെന്നു വച്ച് എല്ലാവരുടെയും സുരക്ഷ നമുക്ക് ഉറപ്പാക്കാം, മോദി ട്വിറ്ററില്‍ കുറിച്ചു.
നിലവിലെ സാഹചര്യങ്ങളെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ പൂര്ണബോധവാന്മാരാണ്. വിവിധ കേന്ദ്രമന്ത്രാലയങ്ങളും സംസ്ഥാനങ്ങളും സുരക്ഷ ഉറപ്പാക്കാനായി വിവിധ തലങ്ങളിലുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിസ റദ്ദാക്കലടക്കമുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: