റാന്നി: കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികളിലും ആശങ്ക പടർന്നു. റാന്നി കേന്ദ്രീകരിച്ച് തൊഴിൽ ചെയ്തിരുന്നവർ കൂട്ടമായി പലായനം ചെയ്തു തുടങ്ങി. റാന്നിയുടെ പല പ്രദേശങ്ങളിലും താമസിച്ചിരുന്ന തൊഴിലാളികൾ തങ്ങങ്ങളുടെ വസ്ത്രങ്ങൾ ബാഗിൽ ആക്കി ബസ് സ്റ്റാന്റിലും, സ്റ്റോപ്പുകളിലും നിൽക്കുന്ന കാഴ്ചയാണ്.
റാന്നി, അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, തുടങ്ങി റാന്നി താലൂക്കിന്റെ വിവിധ പഞ്ചായത്തുകളിൽ നൂറ് കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിച്ച് ജോലി ചെയ്തിരുന്നത്. ഇവരിലധികവും ബംഗാളികളും ആസാമികളുമാണ്. റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിൽ കൺസ്ട്രക്ഷൻ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ യാതൊരുവിധ ശുചികരണ പ്രവർത്തനങ്ങളും നടത്താത്ത അനധികൃത ലോഡ്ജുകളിലാണ് താമസിക്കുന്നത്. ഇവർ താമസിക്കുന്ന റാന്നിയിലെ ലോഡ്ജുകളിൽ പലതിനും ശൗചാലയങ്ങളും മറ്റ് സൗകര്യങ്ങളും ഇല്ല. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ ആറ്റുതീരങ്ങളും, തോടിന്റെ വരമ്പുകളുമാണ് ആശ്രയിക്കുന്നത്.
താലൂക്കിലെ ഓരോ പഞ്ചായത്തിൽ എത്ര ലോഡ്ജ് ഉണ്ട് എന്നുള്ള വിവരമോ, ഇതരസംസ്ഥാന തൊഴിലാളികളുടെ പൂർണമായ വിവരങ്ങളോ അധികൃതർക്ക് അറിയില്ലന്നുള്ളതാണ് വസ്തുത. റാന്നി ടൗണിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലിക്കുള്ളത്. ഇവർ താമസിക്കുന്ന ലോഡ്ജുകൾ കണ്ടെഎത്തി അവർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: