എസ് എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്ത് തിയേറ്റര്‍ റെക്കോര്‍ഡുകള്‍ നേടിയ മമ്മൂട്ടിയുടെ സിബിഐ സീരീസിന്റെ അഞ്ചാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍. പുതിയ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്തോടെ മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം സിനിമകളുള്ള സീരീസായി സേതുരാമയ്യര്‍ കഥകള്‍ മാറും.
ഈ സീരിസില്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രമാണ് ആദ്യം പുറത്തിറങ്ങിയിരുന്നത്. പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളും പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി വീണ്ടും സേതുരാമയ്യരായി എത്തുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ മറ്റൊരു കിടിലന്‍ ത്രില്ലര്‍ സിനിമായായിരിക്കും സിബിഐ അഞ്ചാം ഭാഗമെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി വ്യക്തമാക്കി. ഈ തിരക്കഥ ഒരുക്കുന്നതിന് വേണ്ടി താന്‍ മാനസികമായും അല്ലാതെയും ഒരുപാട് അധ്വാനിക്കേണ്ടിവന്നുവെന്നും ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും എസ് എന്‍ സ്വാമി പറഞ്ഞു. സിബിഐ സീരീസില്‍ നേരറിയാന്‍ സിബിഐ ആണ് എറ്റവുമൊടുവിലായി പുറത്തിറങ്ങിയത്. 2005ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 15 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ചിത്രത്തിന് വീണ്ടുമൊരു ഭാഗം വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: