തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി കെഎസ്ആര്‍ടിസിയേയും ബാധിച്ചതായി കണക്കുകള്‍. സാധാരണ ദിനങ്ങളെ അപേക്ഷിച്ച് ബുധനാഴ്ച ഒറ്റദിവസം കുറഞ്ഞത് മൂന്നുലക്ഷത്തോളം യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവ് വരുമാനത്തിലും പ്രതിഫലിച്ചു. 66 ലക്ഷം രൂപയുടെ കുറവാണ് ബുധനാഴ്ച ഒരു ദിവസം കൊണ്ടുമാത്രം കെഎസ്ആര്‍ടിസിക്ക് സംഭവിച്ചത്.
കണക്കുകള്‍ ഇങ്ങനെയാണ്. 26.15 ലക്ഷം യാത്രക്കാരാണ് ഈ മാസം പത്താംതീയതി യാത്രക്കായി കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഉപയോഗിച്ചത്. എന്നാല്‍ പതിനൊന്നിന് ഇത് 23.19 ലക്ഷമായി കുറഞ്ഞു. 5.66 കോടിയുടെ വരുമാനമാണ് പത്താം തീയതി കെഎസ്ആര്‍ടിസിക്ക് നേടാനായതെങ്കില്‍ പതിനൊന്നാം തീയതി ഇത് 5.03 കോടി രൂപയായി കുറഞ്ഞു.
ഉത്സവങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതും സ്കൂളുകള്‍ക്ക് അവധി നല്‍കിയതുമാണ് യാത്രക്കാര്‍ കുറയാനുളള പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. കൊവിഡ് മുന്‍കരുതലായി പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്കൂളുകള്‍ക്ക് ഈ മാസം 31 വരെ അവധി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: