ന്യൂദല്‍ഹി : കോണ്‍ഗ്രസ്സിനുള്ളില്‍ അസംതൃപ്തി വര്‍ധിച്ചുവരികയാണ്. നേതാക്കളില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത് മറ്റ് പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നതിലേക്ക് വഴിവെയ്ക്കുമന്ന് നഗ്മ മൊറാര്‍ജി. സിന്ധ്യ പാര്‍ട്ടിവിട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് കൂടിയാണ് നഗ്മ പ്രസ്താവന നടത്തിയിരിക്കുന്നത്.
ഇതൊരു തുടക്കം മാത്രം. ഇനിയും ഒരുപാട് പേര് ജ്യോതിരാദിത്യയുടെ വഴിയേ പോകും. പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി കൂടുന്നു. അവഗണന സഹിച്ചു പാര്‍ട്ടിക്കുള്ളില്‍ കൂടാന്‍ എത്രപേര്‍ക്ക് ഇനിയും കഴിയും പതിനെട്ട് വര്‍ഷം പാര്‍ട്ടിയെ സേവിച്ച ഒരാള്‍ പാര്‍ട്ടി വിട്ടുപോകണമെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ ശക്തമായത് കൊണ്ടാണ്. എന്നിങ്ങനെ സച്ചിന് പൈലറ്റിനേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് നഗ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്. സച്ചിന് പൈലറ്റും സിന്ധ്യയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.
അതേസമയം സിന്ധ്യ പാര്‍ട്ടിവിട്ടതോടെ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പിസവും മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. യുവ നേതാക്കളില്‍ പലരും സിന്ധ്യയെ പിന്തുണച്ചുകൊണ്ടാണ് പ്രസ്താവന നടത്തിയത്. എന്നാല്‍ പാര്‍ട്ടി വിട്ടതില്‍ സച്ചിന് സിന്ധ്യയെ വിമര്‍ശിക്കാതെയാണ് സച്ചിന് പൈലറ്റ് പ്രതികരിച്ചത്.
സിന്ധ്യയുടെ കോണ്‍ഗ്രസ് പാര്‍ട്ടി വിടാനുള്ള സിന്ധ്യയുടെ തീരുമാനം വളരെ ദൗര്‍ഭാഗ്യകരമാണ്. നേതാക്കളെല്ലാവരും ഒരുമിച്ചൊരു തീരുമാനമെടുത്ത് പ്രശ്നങ്ങളെല്ലാം അവസാനിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. ഇതിനായി താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നുമാണ് സച്ചിന് പൈലറ്റ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: