പാലക്കുന്ന്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹപാഠിയുടെ ചികിത്സ ഫണ്ടിലേക്ക് പണം നല്കാന് സഹപാഠിയും സഹോദരിയും സ്കൂളിലെത്തിയത് അവരുടെ സമ്പാദ്യകുടുക്കയുമായി. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും പള്ളിക്കര വെളുത്തോളിയിലെ സുനിതയുടെയും ദിനേശന്റെയും മകന് ജസില്‍ ആണ് കരള്‍ മാറ്റ ശാസ്ത്രക്രിയക്കായി എറണാകുളം അമൃത മെഡിക്കല്‍ ഇന്സിറ്റിട്യൂട്ടില് പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപ ഇതിലേക്കായി ചെലവ് വരും.
വീട്ടുകാര്‍ക്കിത് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയ വിവിധ കൂട്ടായ്മകള്‍ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ജസ്റ്റില് പഠിക്കുന്ന അംബിക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളും പണസമാഹരണത്തിന് തുടക്കമിട്ടത്. അതിലേക്ക് തങ്ങളുടെ വിഹിതം നല്‍കാനാണ് ജസിന്റെ കൂട്ടുകാരനും സഹപാഠിയുമായ പാലക്കുന്നിലെ സുരേന്ദ്രന്, ലതിക ദമ്പതികളുടെ മകന് ശിവാനന്ദ് അതേ സ്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചി ശിവന്യയോടൊപ്പം സമ്പാദ്യ കുടുക്കയുമായി സ്കൂളില്‍ എത്തിയത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി വിശേഷ നാളുകളില്‍ അച്ഛനും അമ്മയും നല്കിയ നാണയങ്ങളും കറന്‍സികളും ഈ സ്കൂള്‍ അവധി കാലത്ത് സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ചു വെച്ച സമ്പാദ്യ കുടുക്ക ജസിന്റെ ചികിത്സക്കായി ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കുകയും പിന്നീട് നടന്ന അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.മാധവന് കൈമാറുകയായിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ എ.ദിനേശന്, സ്റ്റാഫ് സെക്രട്ടറി സ്വപ്ന മനോജ്, പ്രധാനാധ്യാപിക ഇ.കെ.ശ്യാമള, അമ്മുലേഖ, വിജയശ്രീ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: