ബെര്‍ലിന്‍: ജര്‍മനിയില്‍ കൊറോണ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കി ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചെലാ മെര്‍ക്കല്‍. രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കൊവിഡ് പടരാനുള്ള സാധ്യതയുണ്ടെന്നും മെര്‍ക്കല്‍ മുന്നറിയിപ്പ് നല്കി. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പൗരന്മാര് ശുചിത്വം ഉറപ്പാക്കണമെന്നും മെര്‍ക്കല്‍ പറഞ്ഞു.
പാര്‍ലമെന്റ് അംഗത്തിന് ഉള്‍പ്പെടെ 1567 കൊറോണ കേസുകളാണ് ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എത്രമാത്രം രോഗം പടര്‍ന്നിട്ടുണ്ടെന്ന് വ്യക്തമല്ല. വൈറസ് വ്യപനം നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ രാജ്യത്തെ 60 മുതല്‍ 70 ശതമാനം വരെയുള്ള ജനങ്ങള്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നുംമെര്ക്കല് ആശങ്ക പ്രകടിപ്പിച്ചു.
യൂറോപ്പിലും മധ്യേഷ്യയിലും കൊവിഡ് പടര്‍ന്നുപിടിക്കുയാണ്. ഇറ്റലി പൂര്‍ണമായും അടച്ചു. ആറു കോടി ജനങ്ങളെ വീടുകളില്‍ നിന്ന് പുറത്തിറക്കാതെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 9,172 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 463 പേര് മരിച്ചു.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടമായതും ഇറ്റലിയിലാണ്. മറ്റു രാജ്യങ്ങളില്‍ വൈറസ് ബാധിതരില്‍ മരണം സംഭവിക്കുന്നവരുടെ അനുപാതം 3.5 ശതമാനമാണ്. എന്നാല്‍, ഇറ്റലിയില്‍ ഇത് അഞ്ച് ശതമാനത്തിനു മുകളില്‍. ചൈനയില്‍ പോലും മരണനിരക്ക് ഇതിലും കുറവാണെന്നത് ഭരണകൂടത്തെ ആശങ്കയിലാക്കുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറ്റലിയില്‍ വളരെ പെട്ടെന്നാണ് വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: