ന്യൂദല്‍ഹി: ദല്‍ഹിയില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമെന്ന് പോലീസ് കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് ഡാനിഷിനെ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചതിന് പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കലാപത്തിനു പിന്നിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചന സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ഇതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡണ്ട് പര്‍വേസിനെയും സെക്രട്ടറിയായ ഇല്യാസിനെയും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു.
ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരിഅവസാനമുണ്ടായ കലാപത്തില്‍, മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 53 പേര് മരിക്കുകയും ചെയ്തിരുന്നു.ഏതാണ്ട് 120 കോടി രൂപയുടെ കള്ളപ്പണം ഡല്‍ഹി കലാപത്തിനു വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെലവഴിച്ചിട്ടുണ്ടെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ മിടുക്കന്മാരെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു കശ്മീരി ദമ്പതികളായ ഇവര്‍. ഇതോടെയാണ് സ്പെഷ്യല്‍ സെല്‍ അംഗങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: