മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ രാജ്യം വിടാന്‍ നീക്കമാരംഭിച്ചിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. യെസ് ബാങ്കിലെ വായ്പാ തിരിമറിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് തന്റെ ഭാര്യയുടെ പേരിലുള്ള ആയിരം കോടി രൂപ വിലവരുന്ന സ്വത്തുവകകള്‍ വിറ്റഴിച്ച് ഇന്ത്യ വിട്ട് പോകാന്‍ റാണ കപൂര്‍ നീക്കമാരംഭിച്ചത്.
ദല്‍ഹി അമൃത ഷെര്‍ഗില്‍ മാര്‍ഗില്‍ റാണ കപൂറിന്റെ ഭാര്യ ബിന്ദു കപൂറിന്റെ ഉടമസ്ഥതയിലുള്ള ബ്ലിസ് അബോഡ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വത്തുക്കള്‍ വാങ്ങിയിരുന്നു. 380 കോടി രൂപ വിലയുള്ള സ്വത്തുക്കളാണ് വാങ്ങിയത്. യെസ് ബാങ്കില്‍നിന്ന് 500 കോടി രൂപ ലോണ്‍ ലഭിച്ചിട്ടുള്ള അവന്ത റിയാലിറ്റി എന്ന സ്ഥാപനത്തില്‍നിന്നാണ് ബിന്ദു കപൂറിന്റെ കമ്പനി സ്വത്തുക്കള്‍ വാങ്ങിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഇത് കൂടാതെ ദല്‍ഹി ചാണക്യപുരിയിലും സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലും റാണ കപൂറിന് സ്വത്തുക്കളുണ്ട്. ബ്ലിസ് വില്ല ദല്‍ഹി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ സ്വത്തുക്കള്‍. ചാണക്യപുരിയിലെ സ്വത്തുക്കള്‍ക്ക് 350 കോടി രൂപ വിലയും സര്‍ദ്ദാര്‍ പട്ടേല്‍ മാര്ഗിലേതിന് 250 കോടി രൂപയുമാണ് വിലയായി കണക്കാക്കുന്നത്. യെസ് ബാങ്കിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ സ്വത്തുക്കള്‍ വിറ്റഴിക്കാനാണ് റാണ കപൂര്‍ ശ്രമിച്ചത്. പുനരുജ്ജീവനത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് യെസ് ബാങ്കിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.യെസ് ബാങ്ക് ഓഡിറ്ററെ വിളിച്ചുവരുത്തി കണക്കുകള്‍ ആവശ്യപ്പെട്ടു.
അനധികൃതമായി നല്കിയ ലോണുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും അവ തിരിച്ചുപിടിക്കാനുമുള്ള നടപടിക്രമങ്ങളാണ് ആര്‍ബിഐ ആരംഭിച്ചത്. ആര്‍ബിഐയും എസ്ബിഐയും ചേര്‍ന്ന് യെസ് ബാങ്കിനുവേണ്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഓഹരി വിപണിയിലും കാണുന്നത്.
എണ്ണനിരക്ക് യുദ്ധവും കൊറോണ ഭീതിയും സെന്‍സെക്സിനെ കുടഞ്ഞെറിഞ്ഞപ്പോഴും യെസ് ബാങ്കിന്റെ ഓഹരി മൂല്യം തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
സമാന കാഴ്ചയാണ് ഇന്നലെയും ഓഹരി വിപണി കണ്ടത്. യെസ് ബാങ്ക് ഓഹരികള്‍ക്ക് 35.33 ശതമാനം മൂല്യവര്‍ധനയാണ് ഇന്നലെ വിപണിയിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: