കുവൈത്ത് സിറ്റി : കുവൈത്തില്‍ മാർച്ച് 29 വരെ പൊതു അവധി പ്രഖ്യാപിച്ചു. പൊതു അവധി സർക്കാർ സ്ഥാപനങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾകൂം പുറമെ സ്വകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ബാധകമാകും ഈ കാലയളവിൽ റസ്റ്റോരന്റ് അടക്കമുള്ള ഭക്ഷ്യ വിൽപന സ്ഥാപനങ്ങളും വാണിജ്യ സമുച്ചയങ്ങളും അടക്കമുള്ള സ്ഥാപനങ്ങൾ വരെ അടച്ചിടുവാനുള്ള സുപ്രധാന തീരുമാനങ്ങളാണു മന്ത്രി സഭാ യോഗത്തിൽ കൈകൊണ്ടിട്ടുള്ളത്.
പള്ളികളിൽ പ്രാർത്ഥനകൾ നടത്തുന്നതിനു വരെ നിയന്ത്രണം ഏർപ്പെടുത്താൻ മത കാര്യ മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമേ രാജ്യത്തെക്കും തിരിച്ചുമുള്ള വിമാന യാത്രാ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുകയും ചെയ്തു. ഇത് രാജ്യം 2 ആഴ്ചക്കാലം നിശ്ചലമാകുമെന്ന അവസ്ഥയാകും ശൃഷ്ടിക്കുക. രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും സർക്കാർ വക്താവ് മൂസറാം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: