കൊച്ചി: ചാനലുകളെ സുഖിപ്പിക്കാന്‍ ഹര്‍ജിയുമായി എത്തിയ അഡ്വ. ഹരീഷ് വാസുദേവനെ കണക്കിന് ശാസിച്ച് ഹൈക്കോടതി. ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്ത എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ കേന്ദ്രവാര്‍ത്താപ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ വിലക്കിയിരുന്നു. പീന്നീട് മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് ഏഷ്യാനെറ്റിന്റെ വിലക്ക് മണിക്കൂറുകള്‍ക്കം നീക്കിയിരുന്നു. പിന്നീട് കുറച്ചു മണിക്കൂറുകള്‍ക്കകം മീഡിയവണ്ണിന്റേയും വിലക്ക് നീക്കി. മീഡിയവണ്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ഹരീഷ് വാസുദേവന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 1994 ലെ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് റൂള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരനെ ശാസിക്കുയായിരുന്നു.
ഹര്‍ജി പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കുന്നതല്ല എന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാരന് പൊതുജനത്തെ പ്രതിനിധീകരിച്ച് കേസ് കൊടുക്കാന്‍ അവകാശമോ അധികാരമോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ചാനലുകള്‍ക്ക് എന്തും സംപ്രേഷണം ചെയ്യുന്ന അവസ്ഥയാണോ ഹര്‍ജിക്കാരനായ ഹരീഷ് വാസുദേവനു വേണ്ടതെന്നും കോടതി ചോദിച്ചു. ടിവി സംപ്രേഷണത്തിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അങ്ങനെ നിയന്ത്രണങ്ങള്‍ ഇല്ലാതെ വന്നാല്‍ എന്തും സംപ്രേഷണം ചെയ്യാവുന്ന അവസ്ഥയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 1994 ലെ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് റൂള്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: