ന്യൂദല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ് ഇനിയെങ്കിലും വിഷലിപ്തമായ പ്രചരണം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ജനങ്ങളെ തമ്മിലടിക്കുന്നതിനുള്ള വിഷലിപ്തമായ പ്രചരണം മൂലമാണ് ചാനല്‍ തന്നെ അടച്ചിടേണ്ടി വന്നത്. പള്ളികള്‍ പൊളിച്ച ഒരു സംഭവമേ നടന്നിട്ടില്ല. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനുള്ള നിര്‍ദേശങ്ങള്‍ ഏഷ്യാനെറ്റ് ലംഘിച്ചു. ആനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രമിച്ചത്. കലാപം വളര്‍ത്താനാണ് ചാനല്‍ ശ്രമിച്ചത്. ഇതിനായി ഏഷ്യാനെറ്റ് റിപ്പോട്ടര്‍മാര്‍ വിഷലിപ്തമായ പ്രചരണം അഴിച്ചുവിട്ടുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഫെബ്രുവരി 24, 25 തീയതികളിലായി ദല്‍ഹിയില്‍ പൊട്ടിപുറപ്പെട്ട കലാപം, സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ ഏഷ്യാനെറ്റ് മാപ്പ് ഏഴുതി നല്‍കിയിട്ടുണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, സംഘര്‍ഷ സാധ്യത നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: