ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം എന്നു നടക്കുമെന്നുള്ള കൃത്യമായ തിയതി നാളെ പുറത്തുവിടും. പാര്‍ട്ടി രൂപികരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി രജനീകാന്ത് ആരാധകരുടെ യോഗം വീണ്ടും വിളിച്ചു. യോഗ ശേഷം പാര്‍ട്ടി പ്രഖ്യാപന തീയതിയും രാഷ്‌ട്രീയ അജണ്ടയും രജനീകാന്ത് പത്രസമ്മേളനത്തിലൂടെ പുറത്തുവിടുണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രജനീ മക്കള്‍ മണ്ഡ്രത്തിലെ 36 ജില്ലാ സെക്രട്ടറിമാരോടും നാളെ അടിയന്തരമായി ചെന്നൈയിലെത്താനാണ് രജനീകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിന്റെ സ്വയംഭരണ പദവി എടുത്തുമാറ്റി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രശംസിച്ച് നടന്‍ രജനികാന്ത് അടുത്തിടെ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ കാശ്മീര്‍ ദൗത്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പാര്‍ലമെന്റില്‍ അമിത് ഷാ നടത്തിയ പ്രസംഗം വളരെ മനോഹരമായിരുന്നു. അമിത് ഷായും മോദിയും കൃഷണനെപ്പോലെയും അര്‍ജുനനെപ്പോലെയുമാണ്. എന്നാല്‍ ഇതില്‍ അര്‍ജുനന്‍ ആരാണെന്നും കൃഷ്ണന്‍ ആരാണെന്നും മോദിക്കും ഷായ്‌ക്കും മാത്രമേ അറിയുകയുള്ളൂ എന്നും രജനികാന്ത് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: