തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കോടതിനടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശം നല്കി. അത്യാവശ്യമായി പരിഗണിക്കേണ്ടതില്ലാത്ത കേസുകള്‍ മാറ്റിവയ്ക്കാനാണ് നിര്‍ദേശം.
പ്രതികളെ കൊണ്ടു വരേണ്ടെന്നു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താനാണ് തീരുമാനം. വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് നിലവിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ മൂന്ന് വയസുകാരനും മാതാപിതാക്കള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യ വകുപ്പിന്‍്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: