കാര്‍ഷിക/അനുബന്ധ മേഖലകളില്‍ മികച്ച കരിയര്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. രാജ്യത്തെ കാര്‍ഷിക സര്‍വ്വകലാശാലകളിലും മറ്റും കൃഷിശാസ്ത്ര/അനുബന്ധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പഠനത്തിനായുള്ള ഇക്കൊല്ലത്തെ അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍ പ്രവേശന പരീക്ഷകള്‍ ജൂണ്‍ ഒന്നിന് നടത്തും. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. കേരളത്തില്‍ ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്.
അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ‘AIEEAUG 2020’, പോസ്റ്റ് ഗ്രാഡുവേറ്റ്/മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് ‘AIEEAPG 2020’, ഡോക്ടറല്‍/ഗവേഷണ പഠനത്തിനുംഫെലോഷിപ്പിനും AICEJRF/SRF (Phd) 2020 പരീക്ഷകളാണ് അഭിമുഖീകരിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ പ്രത്യേക ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനുകള്‍ https://icar.nta.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഫീസ്: എഐഇഇഎ-യുജി 750 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര് 375 രൂപ, എഐഇഇഎ-പിജി 1100 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര് 550 രൂപ. എഐസിഇ-ജെആര്‍എഫ്/എസ്ആര്‍എഫ് (പിഎച്ച്ഡി)- 1800 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര് 900 രൂപ. പ്രോസസിംഗ് ചാര്‍ജ്, സേവനനികുതി കൂടി നല്‍കേണ്ടിവരും. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി https://icar.nta.nic.in ല്‍ ഇപ്പോള്‍ നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കാം. മാര്‍ച്ച് 31 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും. ഒറ്റ അപേക്ഷ മതി. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ഏപ്രില്‍ 25 മുതല്‍ മേയ് രണ്ട് വരെ സമയം ലഭിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ മേയ് 8 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
എഐഇഇഎ-യുജി 2020: കാര്‍ഷിക സര്‍വ്വകലാശാലകളിലെ ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളില്‍ 15 ശതമാനം സീറ്റുകളിലേക്കും കര്‍ണാലിലെ (ഹരിയാന) നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഝാന്‍സി, പൂനെ എന്നിവിടങ്ങളിലെ കേന്ദ്ര കാര്‍ഷിക വാഴ്സിറ്റികള്‍ നടത്തുന്ന ബിരുദ കോഴ്സുകൡ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്. ഇന്ത്യയൊട്ടാകെ 178 നഗരങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. സൗകര്യാര്‍ത്ഥം നാലെണ്ണം തെരഞ്ഞെടുക്കാം.
റാങ്ക് ജേതാക്കള്‍ക്ക് പതിനൊന്ന് അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളില്‍ ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കും. ഈ റഗുലര്‍ കോഴ്സുകളുടെ പഠന കാലാവധി നാലു വര്‍ഷമാണ്. ബിഎസ്സി (ഓണേഴ്സ്), അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, കമ്മ്യൂണിറ്റി സയന്‍സ്, ഫുഡ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റിറ്റിക്സ്, സെറികള്‍ച്ചര്‍; ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്; ബിടെക്- അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി, ബയോടെക്നോളജി കോഴ്സുകളിലാണ് പഠനാവസരം.
കേരള കാര്‍ഷിക/വെറ്ററിനറി/ഫിഷറീസ് വാഴ്സിറ്റികളിലെ ബിരുദ കോഴ്സുകളില്‍ 15 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനവും ഈ പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലായിരിക്കും.
പ്രവേശനം നല്കുന്ന വാഴ്സിറ്റികളും കോഴ്സുകളും സീറ്റുകളും ഓണ്‍ലൈന്‍ അഡ്മിഷന് കൗണ്‍സലിംഗ് സമയത്ത് www.icar.org ല്‍ പ്രസിദ്ധപ്പെടുത്തും. അന്യ സംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഐസിഎആര്‍ സീറ്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നാഷണല്‍ ടാലന്റ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്.
പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം (എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% മതി) മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. 2020 ല്‍ ൈഫനല്‍ യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരേയും പരിഗണിക്കും. പ്രായം 31.8.2020 ല്‍ 16 വയസ്സ് തികയണം.
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങളിലായി മൊത്തം 150 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ (നെഗറ്റീവ് സ്കോറിംഗ്) ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭ്യമാകും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് പരീക്ഷ. പരീക്ഷാഫലം ജൂണ്‍ 15 ന് പ്രസിദ്ധപ്പെടുത്തും.
എഐഇഇഎ-പിജി 2020: കാര്‍ഷിക സര്‍വ്വകലാശാലകളില്‍ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലെ 25 ശതമാനം സീറ്റുകളിലും ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ), ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐവിആര്‍ഐ), നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഡിആര്‍ഐ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍ (സിഐഎഫ്ഇ) എന്നിവിടങ്ങളിലെ മുഴുവന്‍ (100%) സീറ്റുകളിലും പ്രവേശനം ഈ പ്രവേശന പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്. 600 ഐസിഎആര്‍-പിജി സ്കോളര്‍ഷിപ്പ്/നാഷണല്‍ ടാലന്റ് സ്കോളര്‍ഷിപ്പ് (പിജിഎസ്) എന്നിവയ്ക്കുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ കൂടിയാണിത്.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള പരീക്ഷയില്‍ ആകെ 120 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയും. ചോദ്യപേപ്പര്‍ ഇംഗ്ലീഷിന് മാത്രം.
ഇൗ പിജി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് കാര്‍ഷിക/അനുബന്ധ വിഷയങ്ങളില്‍ ബിഎസ്സി/ബിവിഎസ്സി ആന്‍ഡ് എഎച്ച്/ബിഇ/ബിടെക് ബയോടെക്നോളജി/ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജി/ബിഎഫ്എസ്സി ബിരുദം 60% മാര്‍ക്കില്‍/6.60 സിജിപിഎയില്‍ (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക്/5.6 സിജിപിഎ മതി) കുറയാതെ വിജയിച്ചിരിക്കണം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായം 31.8.2020 ല്‍ 19 വയസ് തികയണം.
എഐസിഇ-ജെആര്‍എഫ്/എസ്ആര്‍എഫ് (പിഎച്ച്ഡി) 2020: കാര്‍ഷിക/അനുബന്ധ വിഷയങ്ങളില്‍ ഡോക്ടറല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും ജൂനിയര്‍/സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനുമുള്ള പരീക്ഷയാണിത്.
കാര്‍ഷിക സര്‍വ്വകലാശാലകളിലെ പിഎച്ച്ഡി പ്രോഗ്രാമുകളില്‍ 25 ശതമാനം സീറ്റുകളിലേക്കും കേന്ദ്ര വാഴ്സിറ്റികള്‍, ഐവിആര്‍ഐ, ഐഎആര്‍ഐ, സിഐഎഫ്ഇ, എന്‍ഡിആര്‍ എന്നിവയിലെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ്. 88 നഗരങ്ങളിലായി 73 വിഷയങ്ങളിലാണ് പരീക്ഷ.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് പരീക്ഷയില്‍ ആകെ 120 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. മൊത്തം 480 മാര്‍ക്കിനാണ് പരീക്ഷ. ചോദ്യപേപ്പര്‍ ഇംഗ്ലീഷില്‍ മാത്രം.
ബന്ധപ്പെട്ട ഡസിപ്ലിനില് 6.5 ഒജിപിഎ/60% മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവര്‍ക്ക് ഈ പരീക്ഷയില്‍ പങ്കെടുക്കാം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5.5 ഒജിപിഎ/50% മാര്‍ക്ക് മതിയാകും. പ്രായം 1.6.2020 ല്‍ 20 വയസ് തികയണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://icar.nta.nic.in സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: