തിരുവനന്തപുരം: കൊറോണ വൈറസ് രോഗം കേരളത്തില്‍ പടരുന്ന ഈ സാഹചര്യത്തില്‍ ആഴ്സെനികം ആല്‍ബം 30 ഹോമിയോ മരുന്ന് ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്ക് ഹോമിയോ ഡോക്ടറുടെ തുറന്നകത്ത്. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രാലയം കൊറോണ വൈറസിന്റെ ഹോമിയോപ്പതി പ്രതിരോധ മരുന്ന് ആയ ആഴ്സെനികം ആല്‍ബം 30 എന്ന മരുന്ന് വിതരണം ചെയ്യണം എന്ന പത്രക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നെന്ന് ഹോമിയോപ്പതി ഡോക്ടര്‍ രാജേഷ് കുമാര്‍. സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി ഫോളോവേഴ്സുള്ള ഡോക്ടറാണ് രാജേഷ്. ഒരു വൈറല്‍ രോഗത്തിനെ പ്രതിരോധിക്കാന്‍ ഒരു ഹോമിയോപ്പതി മരുന്ന് ഫലപ്രദമാണ് എന്ന് തെളിയണം എങ്കില്‍ രോഗം പിടിപെട്ടവരുമായി അടുത്തു ഇടപഴകിയവര്‍ക്ക് ഈ മരുന്ന് നല്കി അവര്‍ക്ക് രോഗം ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അത്തരം ഒരു പഠനം കൊറോണ ബാധയുണ്ടായപ്പോള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത് മുന്‍പാണ് പ്രതിരോധ മരുന്നായി ആഴ്സെനികം ആല്‍ബം 30 നിശ്ചയിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ കേരളത്തില്‍ ഈ മരുന്ന് കൊറോണയ്ക്ക് പ്രതിരോധമരുന്നായി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസ് രോഗം കേരളത്തില്‍ പടരുന്ന ഈ സാഹചര്യത്തില്‍ ഈ മരുന്ന് കേരളത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഹോമിയോപ്പതി വകുപ്പ് ഉപയോഗിക്കണമെന്നും ഡോക്റ്റര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്ക് ഒരു തുറന്ന കത്ത്
മാഡം, ഞാന്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി ഹോമിയോപ്പതി മെഡിസിന് വിഭാഗത്തില്‍ കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടറാണ്. ഇപ്പോള്‍ കേരളത്തില്‍ കൊറോണ വൈറസ് ബാധ അന്യരാജ്യത്ത് നിന്നും വന്നവരില്‍ നിന്നും കേരളത്തിലുള്ളവരിലേക്ക് പടരുന്നതായി കാണുന്ന സാഹചര്യത്തിലാണ് അങ്ങേയ്ക്ക് ഈ തുറന്ന കത്തെഴുതുന്നത്.
ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രാലയം കൊറോണ വൈറസിന്റെ ഹോമിയോപ്പതി പ്രതിരോധ മരുന്ന് ആയ ആഴ്സെനികം ആല്‍ബം 30 എന്ന മരുന്ന് വിതരണം ചെയ്യണം എന്ന പത്രക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. ഒരു വൈറല്‍ രോഗത്തിനെ പ്രതിരോധിക്കാന്‍ ഒരു ഹോമിയോപ്പതി മരുന്ന് ഫലപ്രദമാണ് എന്ന് തെളിയണം എങ്കില്‍ രോഗം പിടിപെട്ടവരുമായി അടുത്തു ഇടപഴകിയവര്‍ക്ക് ഈ മരുന്ന് നല്കി അവര്‍ക്ക് രോഗം ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അത്തരം ഒരു പഠനം കൊറോണ ബാധയുണ്ടായപ്പോള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത് മുന്‍പാണ് പ്രതിരോധ മരുന്നായി ആഴ്സെനികം ആല്‍ബം 30 നിശ്ചയിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ കേരളത്തില്‍ ഈ മരുന്ന് കൊറോണയ്ക്ക് പ്രതിരോധമരുന്നായി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസ് രോഗം കേരളത്തില്‍ പടരുന്ന ഈ സാഹചര്യത്തില്‍ ഈ മരുന്ന് കേരളത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഹോമിയോപ്പതി വകുപ്പ് ഉപയോഗിക്കണം എന്നാണ് എന്റെ എളിയ നിര്‍ദ്ദേശം. അങ്ങനെ പറയാനുള്ള കാരണങ്ങള്‍ താഴെപ്പറയുന്നു.
1. ആഴ്സനിക്കം ആല്‍ബം 30 എന്ന ഈ മരുന്ന് ശ്വാസകോശത്തിന്റെ ഉപരിഭാഗത്ത് (Upper respiratory tract) ഉണ്ടാകുന്ന ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാന്‍ വളരെ ഫലപ്രദമാണ്. ഈ ഭാഗത്ത് ഉണ്ടാകുന്ന വൈറസ് രോഗങ്ങള്‍ ചികിത്സയ്ക്കുന്ന ഘട്ടത്തില്‍ പോലും ഈ മരുന്ന് നല്കിയാല് രോഗങ്ങളുടെ കാഠിന്യം കുറയുന്നതായും കണ്ടിട്ടുണ്ട്.
2. ആഴ്സനിക്കം ആല്‍ബം 30 എന്ന ഈ മരുന്ന് കൊച്ചു കുട്ടികള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ഹോമിയോപ്പതിക് മെഡിസിന് ആണ്.. മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് പോലും അതോടൊപ്പം സുരക്ഷിതമായി ഉപയോഗിക്കാവുന്ന മരുന്നുമാണ്.
3. ആഴ്സനിക്കം ആല്‍ബം 30 എന്ന ഈ മരുന്നിന്റെ ചെലവ് വളരെ കുറവായതുകൊണ്ട് ഏതു സാമ്പത്തിക വിഭാഗത്തിലുള്ളവര്‍ക്കും വാങ്ങി ഉപയോഗിക്കാന്‍ സാധിക്കും.. ഈ മരുന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി വിതരണം ചെയ്യുവാനും സാധിക്കും. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഈ മരുന്ന് ലഭ്യവുമാണ്.
4. കൊറോണ രോഗത്തിന്റെ ചികിത്സയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഇന്ന് ലഭ്യമല്ല. വാക്സിനും ഇപ്പോള്‍ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ രോഗത്തിന്റെ വ്യാപനം തടയാന്‍ ശ്വാസകോശങ്ങളെ ബാധിക്കുന്ന വൈറസ് രോഗങ്ങള്‍ക്ക് എതിരെ ഫലപ്രദമാണെന്ന് മുന്നേ തന്നെ തെളിയിക്കപ്പെട്ട ആഴ്സനിക്കം ആല്‍ബം 30 ഉപയോഗിക്കാവുന്നതാണ്.
5. കൊറോണ വൈറസ് ബാധിക്കപ്പെട്ടു എന്ന് സംശയിക്കുന്നവര്‍ക്ക് ആഴ്സനിക്കം ആല്‍ബം 30 എന്ന മരുന്ന് നല്കി അവര്‍ക്ക് രോഗബാധയുണ്ടാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കാനുള്ള (ക്ലിനിക്കല്‍ ട്രയല്‍) അവസരം ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്. അത്തരം പഠനം സര്‍ക്കാര്‍ തലത്തില്‍ നടത്തി ഈ മരുന്ന് ഫലപ്രദമായ പ്രതിരോധ മരുന്നാണെന്ന് തെളിഞ്ഞാല്‍ കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തില്‍ ലോകത്തിന് മുന്നില്‍ അതൊരു വലിയ കണ്ടെത്തല്‍ ആയിരിക്കും.. ഇനി ഫലപ്രദം അല്ലെങ്കില്‍ ഈ മരുന്ന് വിതരണം നിര്‍ത്തുവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ആകാം..
കൊറോണ വൈറസ് ബാധ പടരുന്ന ഒരു യുദ്ധസമാനമായ ഈ സാഹചര്യത്തില്‍ ദയവായി എല്ലാ വൈദ്യശാസ്ത്ര ശാഖയിലും ഉള്ള ഇത്തരം മരുന്നുകള്‍ ഉപയോഗിച്ച് മാഡം പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കണം എന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: