മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തിലെത്തുന്ന മരയ്ക്കാറിന്റെ റിലീസ് കൊറോണ വ്യപനത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. വൈറസിന്റെ വ്യപനത്തെ തുടര്‍ന്ന് സംസ്ഥാന ഭരണകൂടം മുന്നോട്ട് വച്ച ജാഗ്രത നിര്‍ദേശങ്ങളുടെ ഭാഗമായി തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഇതോടെ ഇപ്പോള്‍ തീയേറ്റില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടേതുള്‍പ്പടെ റിലീസിനൊരുങ്ങുന്നവയുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.
മാര്‍ച്ച് 26ന് റീലിസ് നിശ്ചയിച്ചിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. അമ്പതിലേറെ രാജ്യങ്ങളില്‍ 5000 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുക. കേരളത്തിലെ 90 ശതമാനം തീയറ്ററിലും ചിത്രത്തിന്റെ ആദ്യ ദിന പ്രദര്‍ശനമുണ്ടാകും. ഇതിനോടകം തന്നെ അഞ്ഞൂറോളം സ്ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞ ഈ അവസരത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കുന്നത്.
തിയേറ്ററുകള്‍ അടച്ചിടണമെന്നും ഉത്സവങ്ങളും മറ്റ ആഘോഷങ്ങളും നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ബാറുകളുടെയോ ബിവേറേജസ് ഔട്ട്ലെറ്റുകളുടെ കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടാട്ടില്ല. കോവിഡ് 19 വ്യാപനം തടയാന്‍ അതീവജാഗ്രത അനുവാര്യമെന്ന് മുഖ്യമന്ത്രി പത്ര സമ്മേളത്തില്‍ പറഞ്ഞിരുന്നു. സ്ഥിതി കൈവിട്ടു പോകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇതുവരെ 15 കൊറോണയാണ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേരുടെ രോഗം മാറി. അതിനിടെ പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്കു കൂടി കൊറണ സ്ഥീരീകരിച്ചു. നേരത്തേ, ഇറ്റലിയില്‍ നിന്നു വന്ന് രോഗബാധിതരുമായി അടുത്ത് ഇടപെഴുകിയ ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: