ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബോധവത്കരണ അറിയിപ്പുകള്‍ ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എം അഞ്ജനയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് യോഗത്തില്‍ ജില്ല കളക്ടര്‍ അറിയിച്ചു. കൊറോണ സംബന്ധിച്ച് ആരോഗ്യ വകുപ്പില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും നല്‍കുന്ന ബോധവത്ക്കരണ വീഡിയോകളും, അറിയിപ്പുകളും വിവിധ ആരാധനാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇതുസംബന്ധിച്ച അനൗൺസ്‌മെന്റുകളും ആരാധനാലയങ്ങളില്‍ നടത്തും. ചുമ, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ പരമാവധി ആരാധനാലയങ്ങളില്‍ വരാതെ ശ്രദ്ധിക്കാനും നിര്‍ദ്ദേശം നല്‍കി.
ജില്ലാ കളക്ടര്‍ എം. അഞ്ജന ജില്ലയിലെ വിവിധ ദീര്‍ഘദൂര ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ആരോഗ്യവകുപ്പില്‍ നിന്നും ജില്ല ഭരണകൂടത്തില്‍ നിന്നും നല്‍കുന്ന ബോധവത്ക്കരണ വീഡിയോകളും, അറിയിപ്പുകളും ബസില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
കൊറോണ ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ ആശ വര്‍ക്കര്‍മാര്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ആശവര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തി രോഗബാധിതരെയും വിദേശത്തുനിന്ന് വന്നവരെയും കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള നിരീക്ഷണ-ബോധവത്കരണശ്രമങ്ങള്‍ക്കു പുറകെ എഡിആര്‍എഫിനെ ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണ സംവിധാനത്തിനും ജില്ലാ ഭരണകൂടം തുടക്കമിട്ടു.
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സുമായും (ഐടിബിഎഫ്) ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഐടിബിഎഫിനെ കൂടി ഉള്‍പ്പെടുത്താനുള്ള സാധ്യത ജില്ലാ ഭരണകൂടം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: