തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയാന്‍ അതീവജാഗ്രതയുമായി സംസ്ഥാന സര്‍ക്കാര്‍. സ്ഥിതി കൈവിട്ടു പോകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇതുവരെ 15 കൊറോണയാണ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേരുടെ രോഗം മാറി. അതിനിടെ പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്കു കൂടി കൊറണ സ്ഥീരീകരിച്ചു. നേരത്തേ, ഇറ്റലിയില്‍ നിന്നു വന്ന് രോഗബാധിതരുമായി അടുത്ത് ഇടപെഴുകിയ ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിയന്ത്രണത്തിന്റെ ഭാഗമായി പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം അടച്ചിടും. സിബിഎസ്ഇ ഉള്‍പ്പെടെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍, മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല. ചുരുക്കത്തില്‍ പരീക്ഷകള്‍ അല്ലാതെ ഈ മാസം മറ്റൊരു പഠനപ്രവര്‍ത്തനങ്ങളും വിദ്യാലയങ്ങളില്‍ നടക്കില്ല. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ഉത്സവങ്ങളും പെരുന്നാളുകളും ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്നും ആള്‍ക്കാരെ കൂട്ടരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം. ശബരിമലയില്‍ പതിവുപൂജകള്‍ക്ക് തടസമില്ലെങ്കിലും ക്ഷേത്രത്തിലേക്കുള്ള ദര്‍ശനത്തിനു വിലക്കേര്‍പ്പെടുത്തും. മദ്രസ, അംഗന്‍വാടി, ട്യൂഷനുകള്‍, അവധിക്കാല ക്ലാസുകള്‍ അടക്കം എല്ലാത്തിനു നിരോധനം ഏര്‍പ്പെടുത്തി. സിനിമ, നാടകം എന്നിവ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത്ഇതുവരെ 1116 പേര് നീരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: