കൊച്ചി : സ്വകാര്യ ക്ലിനിക്കിലെത്തിയ രോഗിക്ക് കൊറോണ വൈറസ് ബാധയുള്ളതായി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ് ക്ലിനിക്കിന്റെ ഉടമ പുറത്താക്കിയത്.
ക്ലിനിക്കിലെത്തിയ രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ഡോ. ഷിനു ആരോഗ്യ വകുപ്പിനേയും പിറ്റേന്ന് പോലീസിനേയും അറിയിച്ചിരുന്നു. എന്നാല്‍ ക്ലിനിക്കിലെത്തിയ ആള്‍ക്ക് രോഗിക്ക് കൊറോണയുള്ളതായി സംശയം പ്രകടിപ്പിച്ചാല്‍ പിന്നീട് രോഗികള്‍ വരാതാകുമെന്ന് ആരോപിച്ചാണ് ഡോ. ഷിനുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
രോഗിയുടെയോ ക്ലിനിക്കിന്റെയോ ഒരു വിശദാംശവും താന്‍ പുറത്തു വിട്ടിട്ടില്ലെന്ന് ഷിനു പറഞ്ഞു. കൂടാതെ ക്ലിനിക്കിന്റെ മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്. തന്റെ ഡ്യൂട്ടിയാണ് താന്‍ ചെയ്തത്. തെറ്റ് കണ്ടാല്‍ ചൂണ്ടികാണിക്കുകയും ചെയ്യുമെന്നും ഷിനു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: