പത്തനംതിട്ട: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ആറാട്ട് ആഘോഷങ്ങള്‍ ഒഴിവാക്കി. കളക്ടറുടെയും ദേവസ്വം കമ്മീഷണറുടെയും നിര്‍ദേശം മാനിച്ചാണ് തീരുമാനമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. സ്വീകരണം, അന്നദാനം, കലാപരിപാടികള്‍ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയില്‍ കുറഞ്ഞത് 15 ദിവസത്തേയ്ക്ക് പൊതുപരിപാടികളും മതപരമായ ചടങ്ങുകളും യോഗങ്ങളും നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ പിബി നൂഹ് അഭ്യര്‍ഥിച്ചു. മതമേലധ്യക്ഷന്മാരുടെ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ്ലീം പള്ളികളില്‍ ഹൗളുകളിലെ വെള്ളത്തിലൂടെ രോഗം പടരാന്‍ ഇടയുള്ളതിനാല്‍ വീടുകളില്‍ തന്നെ നിസ്കരിക്കണം
ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവം, അന്നദാനം, സപ്താഹം, സമൂഹസദ്യ തുടങ്ങിയ പരിപാടികള്‍ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കണം. ഒഴിവാക്കാന്‍ പറ്റാത്ത മതപരമായ ചടങ്ങുകള്‍ ചുരുങ്ങിയ ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തണം. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, പനി, ചുമ മുതലായ രോഗലക്ഷണങ്ങളുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുക. തുടങ്ങിയ നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ടുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: