പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ ബാധ(കോവിഡ് 19) സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികളെ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി പരീക്ഷ എഴുതിക്കും. എസ്എസ്എല്‍സി പരീക്ഷയെഴുതേണ്ട ഇവര്‍ക്കായി പ്രത്യേക മുറിയും നിരീക്ഷണവും ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
എസ്എസ്എല്‍സി- ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നാണ് ആരംഭിക്കുക. വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അത് ഇന്നത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടിക 75 ശതമാനം ഇതിനോടകെ തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. 2 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും 4 സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. 2 സംഘങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. 19 പേരുടെ സാംപിള്‍ പരിശോധനാ ഫലം വരാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: