കുവൈത്ത്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സർവ്വീസ് നിർത്തിവച്ച ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കന്നവർക്ക് വിസ പുതുക്കുവാന്‍ സാധിക്കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സന്ദർശക വിസയിൽ രാജ്യത്തെത്തിയവര്‍ക്ക് താൽക്കാലികമായി വിസാ കാലാവധി നീട്ടി നൽകാനും മന്ത്രാലയം സൗകര്യം ഏർപ്പെടുത്തി.
പതിനെട്ടാം നമ്പർ വിസയിലുള്ള തൊഴിലാളിയുടെ വിസ സ്പോൺസർക്കോ സ്ഥാപനത്തിന്റെ മൻദൂബിനോ പുതുക്കാൻ സാധിക്കും. ഇതിനു സാധിക്കാത്തവർക്ക് മൂന്നു മാസത്തെ അവധി അപേക്ഷ സമർപ്പിക്കുവാനും സന്ദർശക വിസയിൽ രാജ്യത്ത് എത്തിയവർക്ക് രണ്ട് മാസം കൂടി കാലാവധി നീട്ടി നൽകാനും സൗകര്യം അനുവദിച്ചിട്ടുണ്ട്. ഗാർഹിക വിസയിലുള്ളവരുടെ താമസാനുമതിയും ഇതേ രീതിയിൽ സ്പോൺസർമ്മാർക്ക് പുതുക്കി നൽകും. കുടുംബ വിസയിൽ എത്തിയവർക്കും ഇതേ സൗകര്യങ്ങൾ ഉണ്ട്.
എന്നാൽ പാസ്‌പോർട്ടിന്റെ കാലാവധി അടക്കം ഇക്കാര്യത്തിൽ നിലവിൽ പ്രാബല്യത്തിലുള്ള മുഴുവൻ നിയമങ്ങളും വ്യവസ്ഥകളും അപേക്ഷകർക്ക് ബാധകമായിരിക്കും.അതേ പോലെ നിലവിലെ സാഹചര്യത്തിൽ ആറ് മാസത്തിനുള്ളിൽ രാജ്യത്ത് തിരിച്ചെത്താൻ കഴിയാത്തവർക്കും മൂന്ന് മാസകാലത്തെ അവധി അപേക്ഷ സമർപ്പിക്കാനും സൗകര്യം നൽകി. ഇത് അതാത് സഥാപനങ്ങളുടെ മൻദൂബുമാർ ആണ് ചെയ്യേണ്ടത്.
അതിനിടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 65 ആയി. ഇവരിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: