തിരുവനന്തപുരം: കൊറോണ രോഗലക്ഷണങ്ങള്‍ സംശയിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ യുവാവിനെ കണ്ടെത്തി. പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആറു മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ റാന്നിയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. രോഗലക്ഷണങ്ങള്‍ സംശയിച്ച് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍, ഇന്നലെ വൈകിട്ടോടെ ഇയാള്‍ ഒളിച്ചോടുകയായിരുന്നു.
ഇറ്റലിയില്‍നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയിരുന്ന യുവാവ് റാന്നി സ്വദേശിയാണ്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. രക്തസാന്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തന്ത്രപരമായി വാര്‍ഡിന് പുറത്തിറങ്ങിയെന്നും തിരികെ വരാതായതോടെ ബന്ധപ്പെട്ടവര്‍ വിവരമറിയിച്ചെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ആശുപത്രിക്കും ഐസൊലേഷന്‍ വാര്‍ഡിനും പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് വ്യക്തമാക്കി. പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടി പോയ ആള്‍ക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: