തിരുവനന്തപുരം: കൊറോണ ഭീതിക്കിടെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. കൂട്ടംകൂടി നില്‍ക്കരുതെന്നും ആള്ക്കാര് കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും പരീക്ഷ മുടക്കമില്ലാതെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
13.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇരു വിഭാഗങ്ങളിലുമായി പരീക്ഷയെഴുതുന്നത്. ഇന്ന് തുടങ്ങുന്ന പരീക്ഷ 26ന് സമാപിക്കും. പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണിത്. ഗള്‍ഫ് നാടുകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൊറോണ രോഗ ലക്ഷണമുള്ളവര്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതുന്നതിനോ അല്ലെങ്കില്‍ സേ പരീക്ഷയെഴുതുന്നതിനോ സൗകര്യമൊരുക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: