ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 37 കേന്ദ്രങ്ങളിലായി 5000 കിടക്കകളുളള നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ സായുധ സേനയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ഈ നിരീക്ഷണ കേന്ദ്രങ്ങള്‍ നിയന്ത്രിക്കേണ്ട ഡോക്ടര്‍മാര്‍, ശുചിത്വ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘത്തെ ഉടന്‍ തയ്യാറാക്കാനും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി. നിരീക്ഷണ കേന്ദ്രങ്ങളില്‍ 75 ഐസോലേഷന് വാര്‍ഡുകള്‍ നിര്‍മ്മിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അതേസമയം ദല്‍ഹി ഉത്തര്‍പ്രദേശ് ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലായി മൂന്ന് പേരില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 43 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: